Web Analytics

See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
വാസ്കോ ഡ ഗാമ - വിക്കിപീഡിയ

വാസ്കോ ഡ ഗാമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വാസ്കോ ഡ ഗാമ യുടെ ഛായചിത്രം
വാസ്കോ ഡ ഗാമ യുടെ ഛായചിത്രം

സമുദ്രമാര്‍ഗം ഇന്ത്യയില്‍ ആദ്യമായി എത്തിയ യൂറോപ്യന്‍‍ സഞ്ചാരിയാണ് വാസ്കോ ഡ ഗാമ(1469 ഡിസംബര്‍ 24-1524 , ആംഗലേയത്തില്‍ Vasco da Gama (ഉച്ചാരണം: ['vaʃku dɐ 'gɐmɐ]) 1498-ല്‍ ഇന്ത്യയിലേക്ക് ആഫ്രിക്കാ വന്‍കര ചുറ്റിക്കൊണ്ട് പുതിയ സമുദ്രമാര്‍ഗം കണ്ടെത്തിയത് ഈ പോര്‍ച്ചുഗീസ് നാവികനാണ്. കോഴിക്കോടിനടുത്തുള്ള കാപ്പാട് ആണ് ഇദ്ദേഹം ആദ്യം എത്തിയത്. [1] ദീര്‍ഘകാലം യൂറോപ്യന്മാര്‍ക്ക് അപ്രാപ്യമായിരുന്നു ഇന്ത്യ.‍ 1488-ല് ബര്‍ത്തലോമിയോ ഡയസ് എന്ന കപ്പിത്താന്‍ ഗുഡ് ഹോപ്പ് മുനമ്പ് കണ്ടെത്തിയ ശേഷം 1498-ല്‍ ഇന്ത്യയിലേക്കുള്ള കപ്പല്‍ മാര്‍ഗ്ഗം കണ്ടുപിടിച്ചത് ഗാമയാണ്. അദ്ദേഹത്തെ മാനുവല്‍ ഒന്നാമന്‍ രാജാവ് കൊന്‍ഡേസ് ഡി വിദിഗ്വിര (count of vidiguira) [2] എന്ന പദവി നല്‍കി ആദരിച്ചു. രാജകീയ രക്തത്തില്‍ പിറക്കാത്ത ആദ്യത്തെ പ്രഭു കുടുംബം അദ്ദേഹത്തിന്റേതായിത്തിര്‍ന്നു.

ഉള്ളടക്കം

[തിരുത്തുക] പശ്ചാത്തലം

 വാസ്കോ ഡ ഗാമയുടെ സ്വദേശമായ സിനെസില്‍ അദ്ദേഹത്തിന്‍റെ സ്മാരകം
വാസ്കോ ഡ ഗാമയുടെ സ്വദേശമായ സിനെസില്‍ അദ്ദേഹത്തിന്‍റെ സ്മാരകം

യൂറോപ്പിലെ ഏറ്റവും അത്യാവശ്യമുള്ള ഒരു സുഗന്ധവ്യഞ്ജനമായിരുന്നു കുരു‍മുളക്. അത് സുലഭമായി ലഭിക്കുന്ന സ്ഥലമാകട്ടെ കേരളവും. കുരുമുളകു മാത്രമല്ല, ഏലം, ഇഞ്ചി, കറുവാപട്ട, ജാതിക്ക തുടങ്ങി മറ്റനവധി സുഗന്ധദ്രവ്യങ്ങളും വൈഡൂര്യം, മരതകം തുടങ്ങി വിലയേറിയ വസ്തുക്കളുടെയും വ്യാപാരം കേരളത്തിലെ തുറമുഖങ്ങളില്‍ നടന്നിരുന്നു എന്ന് യൂറോപ്യന്മാര്‍ക്ക് അറിയാമായിരുന്നു. ഇതെല്ലാം ആദ്യം അവര്‍ക്ക് ലഭിച്ചിരുന്നത് പേര്‍ഷ്യയിലേയും തുര്‍ക്കിയിലേയും അറബി വ്യാപാരികളില്‍ നിന്നായിരുന്നു. ഇവര്‍ ഇന്ത്യയില്‍ നിന്ന് ഗ്രീക്കുകാരുടെ കാലം മുതല്‍ക്കേ വ്യാപാരം നടത്തിയിരുന്നു. ഇടനിലക്കാരായ അവര്‍ കുത്തക കൈയാളുന്നതിന്‍റെ ഫലമായി ഭീമമായ ലാഭം വ്യാപാരത്തില്‍ ഈടാക്കിയിരുന്നു. ജിബ്രാള്‍ട്ടര്‍ കടലിടുക്കിലൂടേയായിരുന്നു യവനര്‍ വന്നിരുന്നത് എങ്കിലും ഇത് കടല്‍കൊള്ളക്കാരുടെ ശല്യം നിമിത്തം അത്ര സുരക്ഷിതമല്ലാത്ത ഒരു പാതയായിരുന്നു. മറ്റൊരു ജലപാത നിലവില്‍ ഉണ്ടായിരുന്നു എന്ന് എല്ലാവര്‍ക്കും ഊഹവുമുണ്ടായിരുന്നു.

ഇന്ത്യയിലേയ്ക്ക് ഒരു പുതിയ വ്യാപാരമാര്‍ഗ്ഗം കണ്ടുപിടിക്കുകയും അതു വഴി വ്യാപാരബന്ധം വിപുലീകരിക്കുകയും സുഗന്ധദ്രവ്യങ്ങളുടെ കുത്തക പിടിക്കുക വഴി യൂറോപ്പിലെ വലിയ ശക്തിയായി മാറാനും വേണ്ടി പോര്‍ട്ടുഗലിലെ അന്നത്തെ രാജാവായ മാനുവല്‍ കിഴക്കന്‍ പ്രദേശങ്ങളിലേയ്ക്ക് ഗാമയെ പ്രത്യേകമായി നിയോഗിക്കുകയായിരുന്നു. [3] ആദ്യകാലങ്ങളില്‍ തികച്ചും വ്യാപാരം മാത്രമായിരുന്നു പോര്‍ട്ടുഗീസുകാരുടെ ലക്ഷ്യം എന്നാല്‍ പിന്നീട് ഇവിടത്തെ അഭ്യന്തരകാര്യങ്ങളില്‍ ഇടപെടാനും മതപരിവര്‍ത്തനത്തിനും അവര്‍ ശ്രമിച്ചു. അന്നത്തെ കാലത്തെ നാടുവാഴിമാര്‍ തമ്മില്‍ സ്വരച്ചേര്‍ച്ച ഇല്ലാത്തതും സാമൂതിരി നിരന്തരം കൊച്ചിക്കു മേല്‍ ആക്രമണം അഴിച്ചു വിട്ടതും സാമൂഹ്യ അനാചാരങ്ങളും യഥാക്രമം അവര്‍ക്ക് മേല്‍ പറഞ്ഞ കാര്യങ്ങളില്‍ സഹായകമാവുകയായിരുന്നു.

[തിരുത്തുക] ഗാമയ്ക്ക് മുന്‍പത്തെ പര്യടനങ്ങള്‍

1441 നും 47 നും ഇടക്ക അന്താവോ ഗോണ്‍സാല്‍വസ് റിയോ ഡി ഓറോയില്‍ നിന്നും ആദ്യമായി ചരക്കുകള്‍ കൊണ്ടുവന്നു.1469-നും 74-നും ഇടയ്ക്ക് ഫെര്‍ണാവൊ ഗോമസ് ആഫ്രിക്കയില്‍ എത്തുകയും അവിടത്തെ വ്യാപാരത്തിന്‍റെ കുത്തക കൈയടക്കുകയും ചെയ്തു. അദ്ദേഹമാണ് സിയേറ ലിയോണ്‍ കണ്ടു പിടിച്ചത്. പിന്നീട് ലോപോ ഗോണ്‍സാല്‍വസ് ആഫ്രിക്കന്‍ അമേരിക്കന്‍ ഭൂമദ്ധ്യ രേഖ മുറിച്ചു കടന്നു. [4] പതിനഞ്ചാം നൂറ്റാണ്ടു മുതല്‍ക്കേ പോര്‍ട്ടുഗീസുകാര്‍ അവര്‍ക്കു ലഭിച്ച ഇത്തരം വിവരങ്ങള്‍ വെച്ചും മറ്റു രാജ്യങ്ങളിലെ സമാന പര്യടനക്കാരുടെ അനുഭവം വച്ചും ഇന്ത്യാ തീരത്തേയ്ക്ക് ആഫ്രിക്കന്‍ വന്‍‍കരയോട് ചേര്‍ന്ന് പര്യടനങ്ങള്‍ നടത്തിപ്പോന്നിരുന്നു. എന്നാല്‍ ജിബ്രാള്‍ട്ടര്‍ കടലിടുക്കിലെ കൊള്ളക്കാരുടെ സാന്നിധ്യവും മറ്റുള്ള വ്യാപാരികളുടെ നിസ്സഹകരണവും ആഫ്രിക്കന്‍ വന്‍‌കര ചുറ്റാന്‍ അവരെ നിര്‍ബന്ധിതരാക്കുകയായിരുന്നു. ഗാമയ്ക്ക് പത്തു വയസ്സുള്ളപ്പോള്‍ ബര്‍ത്തലോമിയോ ഡയസ് പ്രത്യാശാ മുനമ്പ് (Cape of Good Hope) വരെ യാത്ര ചെയ്തു തിരിച്ചു വന്നിരുന്നു. അദ്ദേഹത്തിന്‍റെ യാത്രക്കു ശേഷമാണ് അതിനപ്പുറം അറിയാത്ത പല രാജ്യങ്ങളും ഉണ്ടെന്നും ഇന്ത്യ അവിടെയായിരുക്കാം എന്നുമുള്ള സംശയം ബലപ്പെട്ടത്. പെറോ ഡ കോവിള, അല്‍ഫോന്‍സൊ ഡ പൈവ എന്നിവരുടെ സംഘം ബാര്‍സലോണ, റോഡ്സ് ദ്വീപുകള്‍ കൂടി അല്‍ക്സാണ്ഡ്രിയയിലേയ്ക്കും അവിടെ നിന്ന്‌ ഏഥന്‍, ഓര്‍മുസ് തീര‍ങ്ങള്‍ വഴി ഇന്ത്യയിലേയ്ക്ക് കപ്പലും കരയിലുമായി എത്തിച്ചേര്‍ന്നത് മേല്പറഞ്ഞ വിശ്വാസം ഊട്ടി ഉറപ്പിച്ചു. എന്നാല്‍ കോവിള, എത്യോപ്യയില്‍ വച്ച് മരണമടഞ്ഞതും ആ സ്ഥാനത്തേയ്ക്ക് അയച്ച പൈവയെ എത്യോപ്യന്‍ ചക്രവര്‍ത്തി തടഞ്ഞുവച്ചതും ഈ ദൌത്യം ഏറ്റെടുക്കല്‍‍ ഗാമയുടെ പിതാവില്‍ നിക്ഷിപ്തമായി. ഗാമയുടെ പിതാവ് നല്ല ഒരു കപ്പല്‍ സാഹസികനും വ്യാപാരിയുമായിരുന്നു. അദ്ദേഹം തെക്കേ‍ ആഫ്രിക്കന്‍ തീര്‍ത്തു നിന്ന് നിരവധി തവണ സ്വര്‍ണ്ണം കയറ്റി കപ്പല്‍ യാത്ര നടത്തി തഴക്കം വന്നയാളുമായിരുന്നു. ഇന്ത്യയിലേക്കുള്ള കപ്പല്‍പ്പാത കണ്ടെത്താനുള്ള ദുഷ്കരമായ ആ ദൌത്യം ആദ്യം മാനുവല്‍ ഒന്നാമന്‍ രാജവ് ഗാമയുടെ പിതാവിനെയാണ് ഏല്പിച്ചത്. എന്നാല്‍ ആരോഗ്യസ്ഥിതി മോശമായതിനാല്‍ മകന്‍ വാസ്കോ ആ ജോലി ഏറ്റെടുക്കുകയായിരുന്നു.

[തിരുത്തുക] ജനനം

വാസ്കോ ഡ ഗാമയുടെ ജന്മസ്ഥലമായ പോര്‍ട്ടുഗലിലെ സിനെസ്
വാസ്കോ ഡ ഗാമയുടെ ജന്മസ്ഥലമായ പോര്‍ട്ടുഗലിലെ സിനെസ്

പോര്‍ട്ടുഗലിലെ വിദിഗ്വരെയ്ക്കടുത്തുള്ള സിനെസ് എന്ന സ്ഥലത്ത് 1469 ഡിസംബര്‍ 24-നാണ് വാസ്കോ ജനിച്ചത്. അച്ഛന്‍ എസ്തെവാവൊ ഡ ഗാമയ്ക്കും അമ്മ ഇസാബെല്‍ സൊദ്രേയ്ക്കും ഉണ്ടായിരുന്ന ആറു മക്കളില്‍ മുന്നാമനായിരുന്നു വാസ്കോ. അച്ഛന്‍ അക്കാലെത്തെ പേരുകേട്ട ഒരു നാവികനും വ്യാപാരിയുമായിരുന്നു. അദ്ദേഹം തെക്കേ ആഫ്രിക്കയില്‍ നിന്നും സ്വര്‍ണ്ണം കപ്പല്‍ മാര്‍ഗ്ഗം ഒരിക്കല്‍ പോലും അപകടങ്ങളില്ലാതെ കൊണ്ടു വന്നതില്‍ പ്രശസ്തനായിരുന്നു. അച്ഛന്റെ പാത പിന്‍‌തുടര്‍ന്ന് കൊച്ചു വാസ്കോ ചെറുപ്പം മുതലേ നാവികനാകാന്‍ ആഗ്രഹിച്ചു.

[തിരുത്തുക] കുടുംബം

കാതറീന ഡി അതെയ്ഡെ ആയിരുന്നു ഭാര്യ. അവര്‍ക്ക് ഫ്രാന്‍സിസ്കോ, എസ്തെവാവാഓ (പിന്നീട് ഇന്ത്യയില്‍ ഗവര്‍ണ്ണര്‍ ആയിരുന്ന എസ്തെവാഓ ഡ ഗാമ), പാവുളോ, പെഡ്രോ, അല്‍വാരോ, ക്രിസ്തൊവാഓ എന്നിങ്ങനെ അഞ്ച് ആണ്‍ മക്കളും ഇസാബെല്‍ എന്നൊരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. [5]

[തിരുത്തുക] ആദ്യകാലങ്ങള്‍

അച്ഛന്‍റെ നിര്യാണത്തിനുശേഷം രാജവിന്‍റെ കീഴിലുള്ള കപ്പല്‍ പടയില്‍ കപ്പിത്താനായി വാസ്കോ. 1490-ല്‍ പോര്‍ട്ടുഗല്‍ കോളനിയായ ഗിനി തീരങ്ങളില്‍ ഉണ്ടായ ഫ്രഞ്ചുകാരുടെ അധിനിവേശം ധീരമായി ചെറുത്തതിന് ഇമ്മാനുവല്‍ ഒന്നാമന്‍റെ പ്രശംസക്ക് പാത്രമായി. [6]

[തിരുത്തുക] ആദ്യത്തെ കപ്പല്‍ ദൌത്യം

വാസ്കോ ഡ ഗാമ ഇന്ത്യയിലെത്താന്‍ ആദ്യം സ്വീകരിച്ച മാര്‍ഗ്ഗം, കോവിളയും പൈവയും കരയില്ലൂടെ വന്ന മാര്‍ഗ്ഗവും കാണാം
വാസ്കോ ഡ ഗാമ ഇന്ത്യയിലെത്താന്‍ ആദ്യം സ്വീകരിച്ച മാര്‍ഗ്ഗം, കോവിളയും പൈവയും കരയില്ലൂടെ വന്ന മാര്‍ഗ്ഗവും കാണാം

1497 ജൂലൈ 8 ന് വാസ്കോ ഡ ഗാമയുടെ ആദ്യത്തെ പര്യടനം ആരംഭിച്ചു. നാലു കപ്പലുകള്‍ ആണ് അവരുടെ സംഘത്തിലുണ്ടായിരുന്നത്. അവ താഴെ പറയുന്നവയാണ്.

  1. സാവൊ ഗാബ്രിയേല്‍- ഇതില്‍ ഗാമയും 150 കൂട്ടാളികളും സഞ്ചരിച്ചു. 178 ടണ്‍ ഭാരമുണ്ടായിരുന്ന ഈ പായ്ക്കപ്പല്‍ 27 മീറ്റര്‍ നീളവും 8 മീറ്റര്‍ വീതിയും ഉണ്ടായിരുന്നു.
  2. സാവോ റഫായേല്‍- ഗാമയുടെ സഹോദരന്‍ പാവുലോ ഡ ഗാമയായിരുന്നു ഇതിന്‍റെ കപ്പിത്താന്‍. ഗബ്രിയേലിന്‍റേതിനു തുല്യമായ ഘടന ഇതിനുണ്ടായിരുന്നു.
  3. ബെറിയോ - ചരക്കു കപ്പല്‍, നിക്കോളാവ് കോയ്‍ല്ഹോ ആണ് ഇത് നയിച്ചിരുന്നത്.
  4. പേരറിയാത്ത ഒരു സംഭരണിക്കപ്പല്‍, ഗോണ്‍സാലോ നൂനെസ് ആണ് ഇത് നയിച്ചത്.

[തിരുത്തുക] പ്രത്യാശാ മുനമ്പില്‍

വാസ്കോ ഡ ഗാമയുടെ പാത അന്നുവരെ ഉപയോഗിച്ചിട്ടില്ലാത്തതും പുതിയതുമായിരുന്നു. അദ്ദേഹം ആഫ്രിക്കയുടെ തീരത്തോടടുത്തു കൂടി പോകാതെ കൂടുതല്‍ ഉള്‍വലിഞ്ഞ് ഒരു വലിയ ചുറ്റല്‍ നടത്തിയാണ് പ്രത്യാശാ മുനമ്പിലെത്തുന്നത്. ഈ യാത്ര കൂടുതലും തെക്കേ അമേരിക്കന്‍ വന്‍‍കരക്കു സമീപത്തുകൂടെയായിരുന്നു എന്നു വേണമെങ്കില്‍ പറയാം (ചിത്രം നോക്കുക). ഡിസംബര്‍ 16 ന് അന്നു വരെ യൂറോപ്പുകാര്‍ എത്തിച്ചേര്‍ന്നതില്‍ ഏറ്റവും ദൂരത്തുള്ള തെക്കേ ആഫ്രിക്കയിലെ വെള്ള നദിക്കടുത്തെത്തി. അദ്ദേഹം വീണ്ടും തെക്കോട്ട് സഞ്ചരിച്ചു. വിശുദ്ദ ഹെലെനാ, മോസ്സല്‍ എന്നീ ഉള്‍ക്കടലുകളില്‍ നങ്കൂരമിട്ടു വിശ്രമിച്ചു. ക്രിസ്തുമസ് അടുക്കാറായപ്പോള്‍ അവര്‍ എത്തിച്ചേര്‍ന്ന തീരത്തിന് നാതല്‍ (പോര്‍ട്ടുഗീസ് ഭാഷയില്‍ ക്രിസ്തുമസ്) എന്ന് പേരിട്ടു.

പിന്നീടുള്ള യാത്രകള്‍ ആഫ്രിക്കയുടെ കിഴക്കന്‍ തീരത്തോട് ചേര്‍ന്നായിരുന്നു. സ്ഥല പരിചയം പോരാത്തതും കാറ്റ് പ്രതികൂലമായതുമാണിതിന് കാരണം. നിരവധി തീരങ്ങളില്‍ വിശ്രമിച്ച അവര്‍ മൊസാംബിക്കിന്‍റെ തീരത്ത് വന്നണഞ്ഞു. അവിടത്തെ സുല്‍ത്താന്‍റെ അടുക്കല്‍ മുസ്ലീം വ്യാപാരിയായി ഗാമ അഭിനയിച്ചു. ക്രിസ്ത്യന്‍ നാവികരാണെന്നറിഞ്ഞാല്‍ അവര്‍ക്ക് ഇഷ്ടാമായില്ലെങ്കില്‍ എന്നു അവര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പിന്നീട് അവിടത്തുകകര്‍ക്ക് ചതി മനസ്സിലാവുകയും അന്തരീക്ഷം കലുഷിതമാകുകയും ചെയ്തപ്പോള്‍ ഗാമ തീരം വിട്ടു. പോകുന്ന വഴിക്ക് നാട്ടുകാരെ വിരട്ടാന്‍ പീരങ്കി ഉപയോഗിക്കുകയും ചെയ്തു.

[തിരുത്തുക] കിഴക്കന്‍ ആഫ്രിക്കയില്‍

കെനിയക്കടുത്തത്തിയപ്പോഴേയ്ക്കും പര്യടനക്കാര്‍ കടല്‍ക്കൊള്ളക്കാരുടെ വേഷം അണിഞ്ഞു. അറബി കപ്പലുകള്‍ കൊള്ളയടിക്കുകയും മറ്റും ചെയ്തു. കിഴക്കന്‍ ആഫ്രിക്കയുടെ തീരത്തെത്തുന്ന ആദ്യത്തെ യൂറോപ്പുകാരായിരുന്നു അവര്‍. കെനിയയിലെ മൊംബാസ്സയില്‍ നങ്കൂരമടിച്ചെങ്കിലും അന്തരീക്ഷം സുരക്ഷിതമല്ലാത്തതിനാല്‍ അവിടം വിട്ടു. പിന്നീട് കുറച്ച് കൂടി വന്ന ശേഷം മലിന്ധി ഏന്ന് സ്ഥലത്തെ തുറമുഖത്ത് എത്തിച്ചേര്‍ന്നു. അവിടെ വച്ച് അവര്‍ ഇന്ത്യന്‍ കപ്പല്‍ യാത്രികരുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. അത് അവര്‍ക്ക് വളരെ സഹായകരമായി. അഹമ്മദ് ബിന്‍ മജീദ് എന്ന അറബി നാവികനും ഭൂപടനിര്‍മ്മാണ വിദഗ്ദ്ധനുമായ ഒരാളുടെ സഹായം അവര്‍ക്ക് നിര്‍ണ്ണായകമായിത്തീര്‍ന്നു. അദ്ദേഹത്തിന്‍റെ ഉപദേശത്തോടെ മണ്‍സൂണ്‍ കാറ്റുകളുടെ സഹായം സ്വീകരിച്ച് കോഴിക്കോട്ടേയ്ക്കുള്ള കപ്പല്‍ യാത്ര അവര്‍ സുഗമമാക്കി. 1498 മേയ് 20 നു അവര്‍ കോഴിക്കോട്ട് എത്തിച്ചേര്‍ന്നു. എന്നാല്‍ വരും വഴി നാലാമത്തെ കപ്പല്‍ കാറ്റിലും കോളിലും പെട്ട് സാവൊ ബ്രാസ് ഉള്‍ക്കടലില്‍ വച്ച് കാണാതായി. അങ്ങനെ മൂന്നു കപ്പലാണ് അവരുടെ സംഘത്തില്‍ അവസാനം ഉണ്ടായത്.

[തിരുത്തുക] കേരളത്തില്‍

 സാമൂതിരിയുടെ രാജസദസ്സ്. വാസ്കോഡഗാമയെ പരിചയപ്പെടുത്തുന്ന ദൃശ്യം(1497-98). ശില്പി-പ്രിവോസ്റ്റ്, നിറങ്ങള്‍ പിന്നീട് ആലേഖനം ചെയ്യപ്പെട്ടതാണ്(1760)
സാമൂതിരിയുടെ രാജസദസ്സ്. വാസ്കോഡഗാമയെ പരിചയപ്പെടുത്തുന്ന ദൃശ്യം(1497-98). ശില്പി-പ്രിവോസ്റ്റ്, നിറങ്ങള്‍ പിന്നീട് ആലേഖനം ചെയ്യപ്പെട്ടതാണ്(1760)
പ്രധാന ലേഖനം: വാസ്കോ ഡ ഗാമയും സാമൂതിരിയുമായുള്ള കൂടിക്കാഴ്ച

ഇന്ത്യയില്‍ കപ്പല്‍ മാര്‍ഗ്ഗം എത്തിച്ചേര്‍ന്ന ആദ്യത്തെ യൂറോപ്പുകാരായിത്തീര്‍ന്നു ഗാമയും സംഘവും. ഒരു വര്‍ഷവും അഞ്ചുമാസവും അവര്‍ക്ക് വേണ്ടി വന്നു. കോഴിക്കോട് എന്ന് തെറ്റിദ്ധരിച്ച അവര്‍ കാപ്പാടിനടുത്തായി നങ്കൂരമിട്ടപ്പോള്‍ വന്‍ ജനക്കൂട്ടം കരയില്‍ തടിച്ചുകൂടി. മുന്‍‍കാല പരിചയം വച്ച് ജനങ്ങള്‍ എന്തിനുള്ള പുറപ്പാടാണ് എന്ന ഭയന്ന ഗാമ ഒരു അറബി അടിമയെയും മുന്നാം കപ്പല്‍ കപ്പിത്താന്‍ നിക്കോളാവ് കോയ്‍ല്ഹോവിനെയും കരയിലേയ്ക്ക് ചെറു തോണിയില്‍ കയറ്റി വിട്ടു. അദ്ദേഹത്തിന്‍റെ സംഘത്തിലുണ്ടായിരുന്ന ഒരാളുടേ രേഖകള്‍ അന്നത്തെ സംഭവം വ്യക്തമായി വിവരിക്കുന്നുണ്ട്. എന്നാല്‍ സാമൂതിരി അന്ന് പൊന്നാനിയിലായിരുന്നു. ദൂതന്‍ മൂലം വിവരമറിഞ്ഞ അദ്ദേഹം അവര്‍ക്ക് വേണ്ട ഏര്‍പ്പാടുകള്‍ നല്കാന്‍ ഉത്തരവിട്ട ശേഷം പൊന്നാനിയില്‍ നിന്ന് പുറപ്പെട്ടു വന്നു. പിന്നീട് ഗാമയും കൂട്ടരും രാജാവീന്‍റെ നിര്‍ദ്ദേശപ്രകാരം പന്താലായിനിക്കൊല്ലത്തിനു സമീപം നങ്കൂരമിട്ടു. മേയ് 28 നു ഗാമ അകമ്പടിക്കാര്‍ക്കൊപ്പം സാമൂതിരിയെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ടു. പോകുന്ന വഴിക്ക് കണ്ട ഹിന്ദു ക്ഷേത്രത്തില്‍ ക്രിസ്ത്യന്‍ പള്ളിയാണെന്നു കരുതി അവര്‍ പ്രാര്‍ത്ഥനയും നടത്തി. സാമൂതിരിയുമായുള്ള കൂടിക്കാഴ്ച പ്രതീക്ഷീച്ചത്ര വിജയകരമായിരുന്നില്ല. ഗാമ കൊടുത്ത കാഴ്ചവസ്തുക്കള്‍ സാമൂതിരി സ്വീകരിച്ചെങ്കിലും ഈജിപ്തിന്‍റെയും പേര്‍ഷ്യയുടേയും കച്ചവട താല്പര്യങ്ങള്‍ സം‍രക്ഷിക്കാന്‍ നിയുക്തരായ മൂറുകള്‍ സാമൂതിരിയുടേയും ഗാമയുടേയും സൌഹൃദത്തെ തുരങ്കം വച്ചു. സാമൂതിരി മൂറുകളേ ധിക്കരിക്കാന്‍ പ്രാപ്തനുമായിരുന്നില്ല. എന്നാല്‍ കരയില്‍ ഒരു പാണ്ടികശാല പണിയാന്‍ രാജാവ് അവര്‍ക്ക് അനുവാദം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് മൂറുകളുടെ ഉപദേശപ്രകാരം ഗാമയുടെ ചരക്കുകള്‍ കണ്ടുകെട്ടാന്‍ കൊട്ടാരത്തിലെ സര്‍വ്വധികാര്യക്കാരന്‍ തീരുമാനിച്ചു. ആപത്തു മനസ്സിലാക്കിയ ഗാമ അവിടെ നിന്ന് കണ്ണൂരിലേയ്ക്ക് നീങ്ങി, കോലത്തിരിയുമായി സൌഹൃദത്തിലായി. പിന്നീട് അദ്ദേഹം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. കോലത്തിരിയുമായി വ്യാപാര ബന്ധത്തില്‍ ഏര്‍പ്പെട്ട ഗാമ 1498 ഒക്ടോബര്‍ 5 നു സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചു പോയി.

[തിരുത്തുക] ഗാമ പോര്‍ട്ടുഗലില്‍

1499 സെപ്തംബറില്‍ സ്വന്തം നാട്ടില്‍ എത്തിയ ഗാമയ്ക്ക് വിരോചിതമായ വര്‍വേല്പാണ് പോര്‍ട്ടുഗലിലെ നാട്ടുകാര്‍ നല്‍കിയത്. വരുന്ന വഴിയില്‍ അദ്ദേഹത്തിന്‍റെ സഹോദരനും ഒരു കപ്പലിന്‍റെ കപ്പിത്താനുമായ പാവുലോ ഡ ഗാമ അന്തരിച്ചിരുന്നു. മാനുവല്‍ രാജാവ് അദ്ദേഹത്തിന് അളവറ്റ പ്രതിഫലം നല്‍കി. അദ്ദേഹത്തെ ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ അഡ്മിറല്‍ എന്ന ബഹുമതി നല്‍കി ആദരിച്ചു. സിനെസ് എന്ന അദ്ദേഹത്തിന്‍റെ ജന്മസ്ഥലത്തിന്‍റെ ജന്മിയാക്കി മാറ്റി.

[തിരുത്തുക] പിന്നീടുള്ള ദൌത്യങ്ങള്‍

 ഗാമയുടെ ഓര്‍മ്മക്കായി പോര്‍ട്ടുഗലില്‍ ഇറക്കിയ കറന്‍സി നോട്ട്
ഗാമയുടെ ഓര്‍മ്മക്കായി പോര്‍ട്ടുഗലില്‍ ഇറക്കിയ കറന്‍സി നോട്ട്

അടുത്ത വര്‍ഷം പോര്‍ത്തുഗല്‍ രാജവ് പത്തു കപ്പലുകളും രണ്ടു കാരവല്ലുകളും 1500 നാവികരുമുള്‍പ്പടെയുള്ള ഒരു സംഘത്തെ പെഡ്രോ അല്‍വാരസ് കബ്രാളിന്‍റെ നേതൃത്വത്തില്‍ ഇന്ത്യയിലേക്ക് അയച്ചു. ഒരു കപ്പലില്‍ ബര്‍ത്തലോമിയോ ഡയസും വിശുദ്ധ ഫ്രാന്‍സീസ് സേവ്യറുമുണ്ടായിരുന്നു. എന്നാല്‍ ആദ്യം സാമൂതിരി അനുകൂലമായി പ്രവര്‍ത്തിച്ചെങ്കിലും മൂറുകളുടെ ഉപദ്രവം കൂടുതലായിരുന്നു. അവര്‍ കൊച്ചിയിലേയ്ക്ക് നീങ്ങുകയും രാജാവിന്‍റെ നിര്‍ലോഭ സഹായം ലഭിക്കുകയും ചെയ്തു. അവര്‍ കൊച്ചിയില്‍ പണ്ടികശാല പണിത് ക്രയ വിക്രയം ആരംഭിച്ചു. ഇതേ വര്‍ഷം തന്നെ ജോണ്‍ ന്‍ഡിനിയുവ എന്ന കപ്പിത്താന്‍റെ നേതൃത്വത്തില്‍ കൂടുതല്‍ കപ്പലുകള്‍ മാനുവല്‍ രാജാവ് ഇന്ത്യയിലേയ്ക്കയച്ചു. ഇവരെല്ലാം മൂറുകളുമായി ഇടയുകയും ആക്രമണങ്ങള്‍ നടത്തുകയും ചെയ്തു. ഇതൊക്കെയാണേങ്കിലും കൊച്ചിയില്‍ നിന്നു മാത്രമേ അവര്‍ക്ക് വേണ്ട ചരക്കുകള്‍ ലഭിച്ചിരുന്നുള്ളൂ. എന്നാല്‍ ഒരു സമാധാനപരമായ വ്യാപാരം വിദൂരമായിരുന്നു.

[തിരുത്തുക] ഗാമയുടെ രണ്ടാം ദൌത്യം

പോര്‍ച്ചുഗീസുകാര്‍ ഉപയോഗിച്ചിരുന്ന നാണയം. കേരളത്തിലെ താനൂരില്‍ നിന്നും ലഭിച്ചത്
പോര്‍ച്ചുഗീസുകാര്‍ ഉപയോഗിച്ചിരുന്ന നാണയം. കേരളത്തിലെ താനൂരില്‍ നിന്നും ലഭിച്ചത്

പ്രശ്നങ്ങള്‍ പരിഹരിക്കുവാനായി മാനുവല്‍ ഒന്നാമന്റെ നിര്‍ദ്ദേശപ്രകാരം 1502 മാര്‍ച്ച് മൂന്നാം തിയതി രണ്ടാം ദൌത്യവുമായി ഗാമ വീണ്ടും ഇന്ത്യയിലെയ്ക്ക് പുറപ്പെട്ടു. ഇത്തവണ സായുധസേനാ ബലം കൂടുതല്‍ ആയിരുന്നു സംഘത്തില്‍. മരുമകന്‍ എസ്തെവായോ, അമ്മാവന്‍ വിന്‍സെന്‍റ് സൊദ്രേ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു [7] കബ്രാള്‍ ഇത്രയും കാലം കോണ്ട് കേരളത്തില്‍ തുടങ്ങി വച്ച പോര്‍ത്തുഗീസ് സ്ഥാപനങ്ങളുടെ സം‍രക്ഷണം ആയിരുന്നു അവരുടെ പ്രധാന ലക്ഷ്യം. വരുന്ന വഴിക്ക് കിഴക്കന്‍ ആഫ്രിക്കയില്‍ ഖില്‍വായിലെ ഷേയ്ക്കിനെ സന്ദര്‍ശിച്ച് കപ്പപ്പണം സമാഹരിച്ചു. ഇത്തവണത്തെ വരവ് കുറച്ച് ക്രൂരമായാണ് ഗാമ നിര്‍വ്വഹിച്ചത്. കോഴിക്കോടിനടുത്ത് നിരവധി കപ്പലുകള്‍ കൊള്ളയടിച്ചു, ചിലത് നശിപ്പിച്ചു. കണ്ണൂരിലെത്തി കോലത്തിരിയുമായി വ്യാപാരക്കരാറിലേര്‍പ്പെട്ടു. ചരക്കുകള്‍ കയറ്റി തിരിച്ചു പോകുന്ന വഴിക്ക് മൂറുകള്‍ വന്‍ കപ്പല്‍ വ്യൂഹവുമായി ആക്രമിച്ചെങ്കിലും ഗാമയുടെ സാമര്‍ത്ഥ്യം മൂലം വിജയം പോര്‍ട്ടുഗീസുകാര്‍ക്കായിരുന്നു. പല കപ്പലുകളും നശിപ്പിക്കുകയും കൊച്ചിയിലേയ്ക്ക് കൊണ്ടുവരുകയും ചെയ്തു. പട്ടാളക്കാരെ കൊച്ചിയില്‍ ഇറക്കി ഗാമ വീണ്ടും പോര്‍ട്ടുഗലിലേയ്ക്ക് തിരിച്ചു പോയി. പോകുന്നവഴിക്ക് മെക്കയിലേയ്ക്ക് തീര്‍ത്ഥാടനത്തിനു പോയിക്കൊണ്ടിരുന്ന മേറി എന്ന കപ്പല്‍ മുക്കി അതിലെ യാത്രക്കരെ കൊല്ലുകയും ചെയ്തു.

വൈസ്റേയി എന്ന നിലയില്‍ ഗാമയുടെ രണ്ടാം വരവ് അത്യന്തം വിജയകരമായിരുന്നു. 29 എണ്ണമുള്ള കപ്പല്‍ വ്യൂഹം അദ്ദേഹം നശിപ്പിക്കുകയും ഒട്ടനവധി നാടുവാഴികളുമായി സന്ധിയില്‍ ഏര്‍പ്പെട്ട് വ്യാപാരം മെച്ചപ്പെടുത്തി. ഒരു ദശലക്ഷം സ്വര്‍ണ്ണം മതിപ്പുള്ള ചരക്കുകള്‍ കൊണ്ടുവരികയും ചെയ്തു.

മാനുവല്‍ രാജാവ് ഇത്തവണയും ബഹുമതികള്‍ കൊണ്ട് അദ്ദേഹത്തെ ആദരിച്ചു. ഇത്തവണ സിനെസിനു പകരം വിദിഗ്വിരയും ഫ്രാദേസ് വില്ലയും അദ്ദേഹത്തിന് നല്‍കപ്പെട്ടു. 1519 ല്‍ അദ്ദേഹത്തിന് കോണ്ടേസ് ഡി വിദിഗ്വിര എന്ന സ്ഥാനം നല്‍കി ആദരിച്ചു. അന്നു മുതല്‍ അദ്ദേഹത്തിന്‍റെയും കുടുംബത്റ്റിന്‍റെയും പേരിനും മുന്നില്‍ ഡോം (പ്രഭു, Lord) എന്ന സംജ്ഞ ചേര്‍ക്കപ്പെടുകയും രാജകീയ രക്തമില്ലാത്ത അദ്യത്തെ പ്രഭു കുടുംബമായി മാറുകയും ചെയ്തു.

[തിരുത്തുക] മൂന്നാം ദൌത്യം

 ജെറോണിമോസിലെ വാസ്കോയുടെ ശവക്കല്ലറ
ജെറോണിമോസിലെ വാസ്കോയുടെ ശവക്കല്ലറ

1503 ല്‍ ഡോണ്‍ ഫ്രാന്‍സിസ്കോ ഡ അല്‍ബുക്ക്വര്‍ക്ക് പോര്‍ട്ടുഗീസുകാരുടെ അടുത്ത കപ്പല്‍ വ്യൂഹവുമായി ഇന്ത്യയില്‍ എത്തി. കൊച്ചിയിലും കൊടുങ്ങല്ലൂരിലും കോട്ടകള്‍ കെട്ടുകയും പള്ളിപ്പുറം എന്ന സ്ഥലത്ത് കാവല്‍ നിലയം സ്ഥാപിക്കുകയും ചെയ്ത അവര്‍ കടലിന്‍റെ അവകാശം സ്വന്തമാക്കി ഏതാണ്ട് മറ്റെല്ലാ കപ്പലുകള്‍ക്കും പാസ് ഏര്‍പ്പെടുത്തുകയും ചെയ്തു. ഗോവയില്‍ പോര്‍ട്ടുഗീസ് ആധിപത്യം സ്ഥാപിച്ചത് അല്‍ബുക്ക്വര്‍ക്ക് ആണ്. [8] പിന്നീട് 1504 ല്‍ സോറസ് ഡ മെനസിസ് എന്ന പുതിയ വൈസ്രേയി ആയി എത്തി. എന്നാല്‍ അദ്ദേഹം സാമൂതിരിയുടെ തടവുകാരായി കോഴിക്കോട്ട് താമസിപ്പിച്ചിരുന്ന പോര്‍ട്ടുഗീസുകാരെ മോചിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് വന്ന വൈസ്റേയി ഫ്രാന്‍സിസ്കോ ഡ അല്‍മേഡ കണ്ണൂരില്‍ സെന്‍റ്. ആഞ്ചലോ കോട്ട പണിയിച്ചു. എന്നാല്‍ ഇക്കാലത്തെ മെനസിസ് ഒരു വൈസ്രേയി എന്ന നിലയില്‍ പരാജയമായിരുന്നു. തല്‍ഫലമായി നാടുവാഴികള്‍ ഇടഞ്ഞു തുടങ്ങി. ഈ സമയത്താണ് മാനുവല്‍ രാജാവ് ഗാമയെ മൂന്നാമതും ഇന്ത്യയിലേക്കയക്കുന്നത്.

തന്‍റെ സാമര്‍ത്ഥ്യവും നയതന്ത്രജ്ഞതയും നിമിത്തം പ്രശ്ന പരിഹാരകനായി ഇതിനകം ഗാമ അറിയപ്പെട്ടിരുന്നു. മാനുവല്‍ രാജാവിന്‍റെ അവസാന ആയുധം ഗാമയായിരുന്നു. 1524 ല്‍ അദ്ദേഹം വീണ്ടും കോഴിക്കോട്ടെത്തി. കണ്ണൂരിലെത്തി ബാലഹസ്സന്‍ എന്ന കടല്‍ കൊള്ളക്കാരനെ പിടിച്ച് തടവില്‍ അടച്ചു. ഗോവയില്‍ നിന്ന് പിന്നീട് കൊച്ചിയിലെത്തുകയും മലേറിയ ബാധിച്ച് ഡിസംബര്‍ 24 ന് മരണമടയുകയും ചെയ്തു. അദ്ദേഹത്തിനെ ഫോര്‍ട്ട് കൊച്ചിയിലെ വി. ഫ്രാന്‍സിസ് പള്ളിയില്‍ അടക്കം ചെയ്യുകയാണ് ഉണ്ടായത്. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്‍റെ ഭൌതികാവശിഷ്ടങ്ങള്‍ 1539-ല്‍ പോര്‍ട്ടുഗലിലെ വിദിഗ്വരയില്‍ വലിയ സ്മാരകത്തോടേ അടക്കം ചെയ്തു. അദ്ദേഹത്തിന്‍റെ സ്മാരകത്തില്‍ ബാലേമില്‍ ഒരു സന്ന്യാസകേന്ദ്രം സ്ഥാപിക്കപ്പെടുകയും ചെയ്തു.

[തിരുത്തുക] സ്മാരകങ്ങള്‍

 ലിസ്ബണിലെ വാസ്കോ ഡ ഗാമ സെന്‍റര്‍
ലിസ്ബണിലെ വാസ്കോ ഡ ഗാമ സെന്‍റര്‍
  • കാമിയോണ്‍സ് എഴുതിയ പോര്‍ട്ടുഗീസ് ഇതിഹാസ കാവ്യമായ ലൂസിയാഡ് പ്രധാനമായും വാസ്കോ ഡ ഗാമയുടേയും ഹെന്‍‌റി എന്ന നാവികനായ രാജകുമാരന്‍റേയും മറ്റും കഥകള്‍ ആണ് ആധാരപ്പെടുത്തിയിരിക്കുന്നത്. [9]
  • ബാലേമില്‍ അദ്ദേഹത്തിന്‍റെ പേരില്‍ സ്ഥാപിക്കപ്പെട്ട മഠം വളരെ പ്രശസ്ത്മാണ്.
  • ഗോവ, അലക്സാണ്ട്രിയ, തുടങ്ങിയ സ്ഥലങ്ങളില്‍ അദ്ദേഹത്തിന്‍റെ പ്രതിമകള്‍ സ്ഥപിക്കപ്പെട്ടിട്ടുണ്ട്. ഗോവയില്‍ അദ്ദേഹത്തിന്‍റെ പേരില്‍ ഒരു കവാടവും, സ്ഥലവും, ഫുട്ബോള്‍ ടീമും ഉണ്ട്.
  • ബ്രസീലിലെ ഒരു സ്റ്റേഡിയത്തിനും പോര്‍ട്ടുഗലിലെ ഒരു അക്വാട്ടിക് സ്റ്റേഡിയത്തിനും ഗാമയുടെ പേര്‍ ആണ്.
  • അദ്ദേഹത്തിന്‍റെ സമാരകാമായി നിരവധി തപാല്‍ മുദ്രണങ്ങളും കറന്‍സി നോട്ടുകളും പോര്‍ട്ടുഗല്‍ ഇറക്കിയിട്ടുണ്ട്.
  • യൂറോപ്യന്‍ യൂണിവേര്‍സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടിലെ സുപ്രധാമായ പ്രഫസ്സര്‍ സ്ഥാനത്തിന് വാസ്കോ ഡ ഗാമ ചെയര്‍ എന്നാണ് പേര് [10]

[തിരുത്തുക] പ്രമാണാധാരസൂചി

  1. കെ. ബാലകൃഷ്ണക്കുറുപ്പ്; കോഴിക്കോടിന്‍റെ ചരിത്രം - മിത്തുകളും യാഥാര്‍ഥ്യങ്ങളും. മാതൃഭൂമി പ്രിന്റ്റിങ് അന്‍റ് പബ്ലിഷിങ് കമ്പനി. കോഴിക്കോട് 2000.
  2. കൊന്‍ഡേസ് ഡി വിദിഗ്വിര
  3. എ. ശ്രീധരമേനോന്‍, കേരളശില്പികള്‍. ഏടുകള്‍ 90,91; നാഷണല്‍ ബുക്ക് സ്റ്റാള്‍ കോട്ടയം 1988.
  4. പഴയകാല കപ്പല്‍ പര്യടനങ്ങളെ പറ്റി
  5. പോര്‍ട്ടുഗലിലെ ജീനിയോളജി വെബ്സൈറ്റ്
  6. വാസ്കോ ഡ ഗാമയെപ്പറ്റി കത്തോലിക്ക എന്‍സൈക്ലോപീഡിയയില്‍
  7. http://www.newadvent.org/cathen/06374a.htm
  8. [ http://www.rediff.com/news/jun/09gama.htm റീഡിഫ് ഓണ്‍ നെറ്റില്‍ ഗാമയുടേ 500 വാര്‍ഷികവുമായി ബന്ധപ്പെട്ട വാര്‍ത്ത]
  9. ഇതിഹാസ കാവ്യമായ ലൂസിയാഡ്
  10. http://www.iue.it
വിക്കിമീഡിയ കോമണ്‍സില്‍

Vasco da Gama എന്ന ലേഖനവുമായി ബന്ധപ്പെട്ട

കൂടുതല്‍ ഫയലുകള്‍ ലഭ്യമാണ്.

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu