മട്ടന്നൂര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മട്ടന്നൂര്‍. കണ്ണൂര്‍ പട്ടണത്തിന് ഏകദേശം 25 കിലോമീറ്റര്‍ കിഴക്കായി ആണ് മട്ടന്നൂര്‍ സ്ഥിതിചെയ്യുന്നത്.
കണ്ണൂര്‍, തലശ്ശേരി, ഇരിട്ടി എന്നിവയെ മട്ടന്നൂര്‍ ബന്ധിപ്പിക്കുന്നു. ബാംഗ്ലൂര്‍-കണ്ണൂര്‍ അന്തര്‍ സംസ്ഥാന പാത മട്ടന്നൂരിലൂടെയാണ് കടന്നുപോകുന്നത്. കണ്ണൂരിനെ കൂര്‍ഗ്ഗ് (കുടകു)മായി ബന്ധിപ്പിക്കുന്ന വഴിയിലെ ഒരു പ്രധാന സ്ഥലമാണ് മട്ടന്നൂര്‍. ചെറുതെങ്കിലും മനോഹരമായ ഒരു പട്ടണമാണ് മട്ടന്നൂര്‍. മട്ടന്നൂര്‍ മഹാദേവ ക്ഷേത്രത്തിനു ചുറ്റുമായി ആണ് പട്ടണം വികസിച്ചിരിക്കുന്നത്.
ഉള്ളടക്കം |
[തിരുത്തുക] ആകര്‍ഷണങ്ങള്‍
പഴശ്ശി ഡാം അടുത്തുള്ള ഒരു പ്രധാന ആകര്‍ഷണമാണ്. പഴശ്ശി ജലസേചന പദ്ധതിക്കായി മട്ടന്നൂരിലൂടെ ആഴമുള്ള ഒരു കനാല്‍ കുഴിച്ചിട്ടുണ്ട്. ചള്ളിയില്‍ മഹാവിഷ്ണു ക്ഷേത്രം മുതല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിനടുത്തുള്ള ഇല്ലം മൂലവരെ ഒരു ഭൂഗര്‍ഭ കുഴലിലൂടെ ഈ കനാലിലെ വെള്ളം കടന്നുപോവുന്നു. അടുത്തുള്ള മറ്റൊരു പ്രശസ്തമായ ക്ഷേത്രമാണ് പരിയാരം ശ്രീ സുബ്രമണ്യ ക്ഷേത്രം].
നഗര വല്‍ക്കരണത്തിന്റെ ഭാഗമായി മട്ടന്നൂരിലെ പല വയലുകളും നികത്തി വീടുകളും മറ്റ് കെട്ടിടങ്ങളും നിര്‍മ്മിച്ചിരിക്കുന്നു. എങ്കിലും ഇന്നും ധാരാളം പച്ചപുതച്ച നെല്‍പ്പാടങ്ങള്‍ മട്ടന്നൂരുണ്ട്. മട്ടന്നൂരിന് അടുത്തുള്ള വേമ്പാടിക്ക് അടുത്ത കന്യാവനങ്ങള്‍ പ്രശസ്തമാണ്.
[തിരുത്തുക] പ്രശസ്ത വ്യക്തികള്‍
പ്രശസ്ത ചെണ്ട, തായമ്പക, പഞ്ചവാദ്യം വിദ്വാനായ എം.പി. ശങ്കരമാരാരുടെ ജന്മസ്ഥലമാണ് മട്ടന്നൂര്‍. (മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി എന്നാണ് അദ്ദേഹം പരക്കെ അറിയപ്പെടുന്നത്). പ്രശസ്ത സിനിമാ നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ മട്ടന്നൂരാണ് ജനിച്ചത്. മട്ടന്നൂരില്‍ ജനിച്ച മറ്റൊരു പ്രശസ്ത വ്യക്തിയായിരുന്നു പുല്ലേരി ഇല്ലത്ത് മധുസൂദനനന്‍ തങ്ങള്‍. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്‍പ് അദ്ദേഹം മദ്രാസ് നിയമസഭയില്‍ മലബാര്‍ പ്രദേശത്തെ പ്രതിനിധീകരിച്ചു.
[തിരുത്തുക] വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
പഴശ്ശിരാജാ എന്‍.എസ്.എസ് കോളെജ് വിവിധ വിഷയങ്ങളില്‍ ബിരുദ-ബിരുദാനന്തര വിഷയങ്ങള്‍ പഠിപ്പിക്കുന്നു.
[തിരുത്തുക] വിനോദം
പൊതുവേ ചലച്ചിത്ര പ്രേമികളായ മലയാളികള്‍ക്കായി മട്ടന്നൂരില്‍ രണ്ട് സിനിമാ കൊട്ടകകള്‍ ഉണ്ട്.